
ആലപ്പുഴ : കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ, ഇന്നോവഷൻ ആൻഡ് എന്റർപ്രെണർഷിപ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ഭാഗമായുള്ള അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ജില്ലാതല ക്ലസ്റ്റർ ട്രെയിനിംഗ് കാർമൽ പോളിടെക്നിക് കോളേജിൽ നടന്നു. സംസ്ഥാന നൈപുണ്യ വികസന മിഷൻ ജില്ലാ ഓഫീസർ ലക്ഷ്മി വി.കെ.പിള്ള ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ ഫാ. തോമസ് ചൂളപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സ്റ്റാർട്ട് അപ്പ് മിഷൻ മാനേജർ ബെർജിൻ എസ്.റസ്സൽ, ആദർശ് വി., ഫാ.ബിജോ, ഫ്രാൻസിസ് എ.ജെ, സി.ഇ.ഒ.മാരായ മിഷേൽ, സയനമോൾ എന്നിവർ സംസാരിച്ചു. ജില്ലയിലെ 20ഓളം കോളേജുകളിലെ 80ഓളം പ്രതിനിധികൾ പങ്കെടുത്ത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |