
ആലപ്പുഴ : ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ ,ഭാരതീയ ചികിത്സ വകുപ്പ് ,മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ,ഗവ.സിദ്ധ ഡിസ്പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ മണ്ണഞ്ചേരി അംബേദ്കർ സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ ആയുഷ് വയോജന സിദ്ധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.റ്റി.വി.അജിത്കുമാർ അധ്യക്ഷത വഹി ച്ചു . മെഡിക്കൽ ഓഫീസർ ഡോ.എസ് സംഘമിത്ര സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് .പി.എ.ജുമൈലത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഉദയമ്മ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |