
അമ്പലപ്പുഴ: അമ്പലപ്പുഴ ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഓണസംഗമം കെ.സി.വേണുഗോപാൽ.എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഷീബാ രാകേഷ് മുഖ്യ പ്രഭാഷണംനടത്തി. മുതിർന്ന അംഗങ്ങളെ ഓണക്കോടി നൽകി ആദരിച്ചു. .വയനാട്ടിലെ ദുരന്ത ഭൂമിയിൽ ആതുര സേവനം നടത്തിയ ഡോ.ഗോദകുമാറിനെ ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി ജി.അനിൽകുമാർ, വൈസ് പ്രസിഡന്റ് ശരണ്യ.ആർ.നായർ, ജോയിന്റ് സെക്രട്ടറി സിനി സന്തോഷ്, ട്രഷറർ വിജയ് മോഹൻ, അഡ്വ.സുരേഷ് കുമാർ, അഡ്വ.രാജേഷ്, ശിവകുമാർ, പ്രമോദ്, സക്കീർ മാളികയിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |