ആലപ്പുഴ: നെഹ്റുട്രോഫി ജലമേള നടക്കുന്ന ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ 6 മുതൽ ജനറൽ ആശുപത്രി ജംഗ്ഷന് വടക്കുവശം മുതൽ കൈചൂണ്ടി ജംഗ്ഷൻ, കൊമ്മാടി ജംഗ്ഷൻ വരെയുള്ള റോഡരികുകളിൽ പാർക്കിങ്ങ് അനുവദിക്കില്ല.
രാവിലെ 7 മുതൽ വൈകിട്ട് 7 മണിവരെ ജില്ലാ കോടതി വടക്കെ ജംഗ്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജംഗ്ഷൻ വരെ വാഹനഗതാഗതം നിരോധിച്ചു. വൈ.എം.സി.എ തെക്കേ ജംഗ്ഷൻ മുതൽ കിഴക്ക് ഫയർഫോഴ്‌സ് ഓഫീസ് വരെയുള്ള ഭാഗത്ത് കെ.എസ്.ആർ.ടി.സി ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതം അനുവദിക്കില്ല
വള്ളംകളി കാണാൻ ആലപ്പുഴ -തണ്ണീർമുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ എസ്.ഡി .വി സ്‌കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം.എറണാകുളം ഭാഗത്തു നിന്ന് നാഷണൽ ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ കൊമ്മാടി, ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷൻ വഴി എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ടിലെത്തണം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കൈതവന ഭാഗത്തു കൂടി വരുന്ന വാഹനങ്ങൾ കാർമൽ സ്‌കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം
വള്ളംകളി കഴിഞ്ഞ് നെഹ്റുപവലിയനിൽ നിന്നും തിരികെ പോകുന്നവർക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടു
ണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |