SignIn
Kerala Kaumudi Online
Thursday, 22 October 2026 5.01 PM IST

ബീച്ചിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

vineeth

ആലപ്പുഴ: ബീച്ചിന് സമീപം സ്കൂട്ടറിൽ ഒന്നേകാൽകിലോ കഞ്ചാവുമായെത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കുട്ടനാട് കൈനകരി കുട്ടമംഗലംവിനീത് ഭവനത്തിൽ വിനീത് (36) ആണ് അറസ്റ്റിലായത്.

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രശാന്തും സംഘവും ആലപ്പുഴ ബീച്ച് ഭാഗത്ത് നടത്തിയ പരിശോധനയിൽ എസ്.ബി.ഐ റീജിയണൽ ഓഫീസിന് സമീപത്തുവച്ചാണ് കഞ്ചാവുമായി വിനീത് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ.ജി, അസി.എക്സൈസ് ഇൻസ്പെക്ടർ മാരായ ഇ.കെ അനിൽ, സി.വി വേണു, ഷിബു.പി .ബഞ്ചമിൻ, വിജയകുമാർ. പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപീകൃഷ്ണൻ, വിപിൻ.വി, ബി,വർഗീസ് പയസ്, വർഗീസ് എ.ജെ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL