SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 PM IST

പ്രിയതമയുടെ ഓർമ്മയ്ക്ക് ലാബ് നിർമ്മിച്ച് ഭർത്താവ്

sca

മുഹമ്മ: അകാലത്തിൽ വേർപിരിഞ്ഞ ഭാര്യ രജനിയുടെ കണ്ണീർ ഓർമ്മകൾ നിലനിർത്താൻ മെഡിക്കൽ ലാബ് നിർമ്മിക്കാനൊരുങ്ങി ടി.കുഞ്ഞുമോൻ. കോടതി റിട്ട. ജീവനക്കാരനും കായിപ്പുറം സൗഹൃദ വേദി വായന ശാലകളുടെ പ്രസിഡന്റുമാണ് കുഞ്ഞുമോൻ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് രജനി അസുഖബാധിതയായി മരിച്ചത്. ആ സ്മരണകൾക്കായാണ്, നേരത്തെ രജനിയുടെ പേരിൽ കുഞ്ഞുമോൻ വാങ്ങിയിരുന്ന സ്ഥലത്ത് ലാബ് നിർമ്മിക്കുന്നത്. മേയിൽ നടക്കുന്ന വായനശാല വാർഷികത്തിന് ലാബ് സമർപ്പിക്കാനാണ് തീരുമാനം. പാവങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. 15 ലക്ഷം ചെലവഴിച്ച് 850 സ്ക്വയർ ഫീറ്റിലാണ് മെഡിക്കൽ ലാബിനായി കെട്ടിടം നിർമ്മിക്കുന്നത്. 10ലക്ഷം വിലവരുന്ന മെഡിക്കൽ പരിശോധനാ ഉപകരണങ്ങളും ക്രമീകരിക്കും. വായന ശാലയ്ക്ക് സമീപം നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി.കുഞ്ഞുമോൻ നിർവ്വഹിച്ചു. കുടുബാംഗങ്ങളും വായന ശാലാ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL