
അമ്പലപ്പുഴ: പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിൽ നടന്നുവന്ന ആലപ്പുഴ ജില്ലാ സഹോദയ കലോത്സവം സമാപിച്ചു. എച്ച്.സലാം എം.എൽ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സഹോദയ പ്രസിഡന്റ്, ഹോളി ഏഞ്ചൽസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ.എൻ.നൗഷാദ് അദ്ധ്യക്ഷനായി. സിനിമാ താരം സാജൻ പള്ളുരുത്തി, പ്രൊവിൻഷ്യൽ സുപ്പീരിയർ സെന്റ് അലോഷ്യസ് സന്യാസിനി സമൂഹം സിസ്റ്റർ മോളി എം. ആന്റണി, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് ,സിസ്റ്റർ മേഴ്സി മാത്യു, സിസ്റ്റർ കെ.ടി.ഏലമ്മ ,ഡയാന ജേക്കബ്,സവിത ചന്ദ്രൻ,ഗീത വി പ്രഭു, കെ.ജെ.സന്ധ്യാവു, ആശ യതീഷ്,സിസ്റ്റർ സെബി മേരി തുടങ്ങിയവർ സംസാരിച്ചു. സെന്റ് ജോസഫ് സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി ചാക്കോ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |