
ചേർത്തല : ഉപജില്ല സ്കൂൾ കലോത്സവത്തിലും ശാസ്ത്രോ
ത്സവത്തിലും തിളക്കമാർന്ന നേട്ടം കൈവരിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി മതിലകം ലിറ്റിൽ ഫ്ളവർ യു.പി.സ്കൂളിൽ വിജയോത്സവം–2024 സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. കലക്ടർ അലക്സ് വർഗീസ് മുഖ്യാതിഥിയായി. സ്കൂളിനുള്ള പുരസ്കാരം സ്കൂൾ മാനേജർ സിസ്റ്റർ ഇസബെൽ ഫ്രാൻസിസും മികച്ച പ്രഥമാദ്ധ്യാപികക്കുള്ള അവാർഡ് ഹെഡ്മിസ്ട്രസ് പി.പി മേഴ്സിക്കും കളക്ടർ സമ്മാനിച്ചു.റോട്ടറി മുൻ ഗവർണർ കെ.ബാബുമോൻ,നഗരസഭ കൗൺസിലർ എസ്.ശ്രീജ,പി.ടി.എ പ്രസിഡന്റ് അനീഷ്,വൈസ് പ്രസിഡന്റ് ജോസി ജോൺ,എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |