SignIn
Kerala Kaumudi Online
Thursday, 22 October 2026 5.59 PM IST

കായംകുളം ജലോത്സവം 14ന്

കായംകുളം: നാലാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള കായംകുളം ജലോത്സവം 14ന് നടക്കുമെന്ന് യു.പ്രതിഭ എം.എൽ.എ അറിയിച്ചു. 13ന് വൈകിട്ട് 3ന്നാടൻപാട്ട്. ഏഴുമണിക്ക് മെഗാ മ്യൂസിക്കൽ ബാൻഡ്.

14 ന് ഉച്ചയ്ക്ക് 2ന് മത്സര വള്ളംകളി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കെ.സി വേണുഗോപാൽ എം.പി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. സമ്മാനദാനം മന്ത്രി പി.പ്രസാദ് നിർവഹിക്കും. യു.പ്രതിഭ എം.എൽ.എയുടെ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ പി.ശശികല ജില്ലാകളക്ടർ അലക്സ് വർഗീസ് തുടങ്ങിയവർ സംസാരിക്കും.

മൂന്ന് ഹീറ്റ്സുകളിലായി 9ചുണ്ടൻവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കും. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന കാരിച്ചാൽ , വി.ബിഞ്ഞസി കൈനകരിയുടെ വീയപുരം, കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നടുഭാഗം, നിരണം ബോട്ട് ക്ലബിന്റെ നിരണം, യു.ബി.സി കൈനകരിയുടെ തലവടി , ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബ് തുഴയുന്ന പായിപ്പാടൻ, പുന്നമട ബോട്ട് ക്ളബിന്റെ ചമ്പക്കുളം, കെ.ബി.സി. എസ് എഫ്.ബി.സിയുടെ മേൽപ്പാടൻ, ചങ്ങനാശ്ശേരി ബോട്ട് ക്ലബിന്റെ വലിയ ദിവാൻജി എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കുന്ന ചുണ്ടൻവള്ളങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL