
മുഹമ്മ : സാമ്പത്തികമായി പിന്നാക്കാവസ്ഥയുള്ള അംഗങ്ങൾക്കായി കൊച്ചനാകുളങ്ങര 1617-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ പെൻഷൻ പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ പൊലീസ് കംപ്ലയിന്റ് അതോറിറ്റി അംഗം പി.കെ.അരവിന്ദ ബാബു പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കെ.വേണുഗോപാൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.ആർ. രഞ്ജിത്ത് ,സേതുമണി ,കെ.പി. സഹദേവൻ, കെ.പ്രേംജിത്ത് ലാൽ തുടങ്ങിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |