ഹരിപ്പാട് : 10 ലിറ്റർ ചാരായം പിടികൂടി, ഒരാൾ അറസ്റ്റിൽ. കരുവാറ്റ വടക്ക് പതിനേഴിൽ വീട്ടിൽ ബി.രാജീവിനെയാണ് കാർത്തികപ്പള്ളി റേഞ്ച് എക്സൈസ് സംഘം ചാരായവുമായി കരുവാറ്റ ഊട്ടുപറമ്പ് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്ത് നിന്ന് പിടികൂടിയത്.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം.ബൈജു, എസ്.അക്ബർ, പ്രിവന്റീവ് ഓഫീസർമാരായ ടോണി .ടി, അനീഷ് ആന്റണി, സിവിൽ എക്സൈസ് ഓഫീസർ അഗസ്റ്റിൻ ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വീണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |