
എടത്വാ: തലവടി ചുണ്ടന്റെ ജന്മനാട്ടിൽ നിന്ന് നെപ്പോളിയൻ വെപ്പ് എ ഗ്രേഡ് വള്ളം നീരണിഞ്ഞു. തലവടി ചുണ്ടൻ വള്ളം നീരണിയലിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് നെപ്പോളിയൻ നീരണിഞ്ഞത്.പ്രാർത്ഥന ചടങ്ങുകൾക്ക് തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.റോബിൻ വർഗ്ഗീസ് നേതൃത്വം നൽകി. ശിൽപ്പി സാബു നാരായണൻ ആചാരി നീരണിയിക്കൽ ചടങ്ങ് നടത്തി. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ, വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, പഞ്ചായത്തംഗം ബിനു സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |