
അമ്പലപ്പുഴ: എം. എൽ. എ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 17ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 7-ാം വാർഡിലെ ഒമ്പതാം നമ്പർ അങ്കണവാടിയാണ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി.ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സരിത,സ്ഥിരം സമിതി അദ്ധ്യക്ഷൻ വിനോദ് കുമാർ,അംഗങ്ങളായ ജയലേഖ,ഗീതാ കൃഷ്ണൻ,സുധർമ്മ ബൈജു,സി.ഡി.പി.ഒ സുജാദേവി എന്നിവർ സംസാരിച്ചു.പഞ്ചായത്തംഗം അജിത ശശി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |