
ആലപ്പുഴ: വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ പ്രചരണാർത്ഥം ആലപ്പുഴ നഗരസഭാങ്കണത്തിൽ പൊതുജനങ്ങൾക്കായി ക്രമീകരിച്ച സെൽഫി പോയിൻറ് നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എസ്.കവിത, എം.ആർ.പ്രേം, കൗൺസിലർമാരായ പി.രതീഷ്, കെ.എസ്.ജയൻ, ഹെലൻ ഫെർണാണ്ടസ്, ഹെൽത്ത് ഓഫീസർ കെ.പി.വർഗ്ഗീസ്, നോഡൽ ഓഫീസർ ജയകുമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |