
ആലപ്പുഴ: ക്ഷയരോഗ നിവാരണം നൂറുദിന കർമപരിപാടിയുടെ ഭാഗമായി ജില്ലാ ടിബി സെന്ററിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ബോധവത്കരണം നടത്തി. ജില്ലാ ടി.ബി ഓഫീസർ ഡോ.ഷൈനി പരിപാടിക്ക് നേതൃത്വം നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. ആർ.സന്ധ്യ, ഡോ.കെ.വേണുഗോപാൽ, ഡോ.എം.ആഷ എന്നിവർ പങ്കെടുത്തു. വിവിധ ചികിത്സകളുമായി ബന്ധപ്പെട്ട് എത്തിയവർക്ക് ക്ഷയരോഗ ലക്ഷണങ്ങളെക്കുറിച്ചും ആശുപത്രിയിൽ ലഭ്യമായ ചികിത്സയെക്കുറിച്ചും ബോധവത്കരണം നടത്തി. ക്ഷയരോഗ പരിശോധനകളും ചികിത്സയും എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമാണ്. ക്ഷയരോഗബാധിതർക്ക് പ്രതിമാസം ആയിരം രൂപ വരുമാനപരിധിക്കനുസരിച്ച് ചികിത്സാ കാലയളവിൽ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |