ആലപ്പുഴ: അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റർ ആശുപത്രിയിലെ സായാഹ്ന ഒ.പിയിലേക്ക് മെഡിക്കൽ ഓഫീസറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം 1960 രൂപ ദിവസവേതനത്തിലാണ് നിയമനം.യോഗ്യത: എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യം. തിരുവിതാംകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അല്ലെങ്കിൽ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. ആറിന് ഉച്ചക്ക് രണ്ടു മണിക്ക് അമ്പലപ്പുഴ ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ജനനതീയതി, മേൽവിലാസം, യോഗ്യത, മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, മുൻപരിചയം എന്നിവയുടെ അസൽ രേഖകൾ സഹിതം ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |