# കൊടിമര- പതാക ജാഥകൾ 9ന്
ആലപ്പുഴ: സി.പി.എം ജില്ലാ സമ്മേളനത്തിന് ഒമ്പത് ദിവസം മാത്രം അവശേഷിക്കെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പാർട്ടി ഘടകങ്ങളുടെ നേതൃത്വത്തിൽ വമ്പൻ പ്രചാരണപരിപാടികളാണ് പുരോഗമിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി ജില്ലയിൽ പതാക ദിനം ആചരിച്ചതിനൊപ്പം സെമിനാറുകൾ, വോളിബാൾ, ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ, രചനാ മത്സരങ്ങൾ എന്നിവയും പുരോഗമിക്കുന്നുണ്ട്.
9ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും വെൺമണി ചാത്തൻ സ്മാരക സ്മൃതി മണ്ഡപത്തിൽ നിന്നും പതാക ജാഥകൾ ആരംഭിക്കും. ആറാട്ടുപുഴ കള്ളിക്കാട് നീലകണ്ഠൻ, ഭാർഗവി ബലികുടീരത്തിൽ നിന്ന് ജാഥയായി സമ്മേളനനഗറിൽ സ്ഥാപിക്കാനുള്ള കൊടിമരമെത്തിക്കും.
വയലാറിൽ നിന്നെത്തിക്കുന്ന രക്തപതാക പ്രതിനിധി സമ്മേളന നഗറിലും വെൺമണി ചാത്തൻ സ്മാരക സ്മൃതി മണ്ഡപത്തിൽ നിന്നുള്ള പതാക പൊതു സമ്മേളന നഗറിലും ഉയരും.
10ന് രാവിലെ 10ന് ശബരീസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനവും 12ന് വൈകിട്ട് മാധവ ജംഗ്ഷനിലെ മണ്ണാറശാല മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും. മുതിർന്ന നേതാക്കളായ ഡോ.തോമസ് ഐസക്ക്, ഇ.പി ജയരാജൻ, കെ.കെ ഷൈലജ, എ.കെ ബാലൻ, കെ.രാധാകൃഷ്ണൻ, പി. രാജീവ്, സി.എസ്. സുജാത, കെ.കെ ജയചന്ദ്രൻ, എം.സ്വരാജ്, പി.കെ ബിജു, ആനാവൂർ നാഗപ്പൻ, സജി ചെറിയാൻ തുടങ്ങിയവർ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |