SignIn
Kerala Kaumudi Online
Thursday, 22 October 2026 4.59 PM IST

അമ്പലപ്പുഴ താലൂക്ക് അദാലത്ത് ഇന്ന്

ആലപ്പുഴ : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന അദാലത്തുകളിൽ അമ്പലപ്പുഴ താലൂക്കിലേത് ഇന്ന് രാവിലെ 9 മുതൽ ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിൽ നടക്കും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. കെ.സി.വേണഗോപാൽ എം.പി, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്,
ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെകെ.ജയമ്മ, സബ് കളക്ടർ സമീർ കിഷൻ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL