
അമ്പലപ്പുഴ : ജോലിക്കു പോകവേ അപകടത്തിൽ മരിച്ച മത്സ്യതൊഴിലാളിയുടെ കുടുംബത്തിന് സഹായധനം കൈമാറി. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ പനക്കൽ പുരക്കൽ പത്രോസ് ജോസഫിന്റെ കുടുംബത്തിനാണ് മത്സ്യ തൊഴിലാളി അപകട ഇൻഷ്വറൻസ് പദ്ധതിയിൽ നിന്ന് 10 ലക്ഷം രൂപ നൽകിയത്. എച്ച് .സലാം എം.എൽ.എ പത്രോസ് ജോസഫിന്റെ ഭാര്യ ജിജി ജോസഫിന് സഹായധനം കൈമാറി. പറവൂർ എസ്.എൻ. ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ മത്സ്യഫെഡ് ജില്ലാ മാനേജർ ബി. ഷാനവാസ്, പ്രോജക്ട് ഓഫീസർ രാധിക, സംഘം പ്രസിഡന്റ് ടി. എസ്. ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |