ആലപ്പുഴ : ഇ.പി.എഫ് ഓർഗനൈസേഷന്റെ ജന സമ്പർക്ക പരിപാടി 'പി.എഫ് നിങ്ങളുടെ അരികെ' ചന്തിരൂരിൽ നടന്നു. അസി.പി.എഫ് കമ്മിഷണർജോൺ സാമുവൽ ഉദ്ഘാടനം ചെയ്തു. ചേംബർ ഓഫ് സീ ഫുഡ് ഇൻഡസ്ട്രീസ് സംസ്ഥാന പ്രസിഡന്റ് കെ.ജെ.അജിത് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന പരാതി പരിഹാര അദാലത്തിൽ നാൽപതോളം പേര് പങ്കെടുത്തു. ഇ.പി.എഫ് എൻഫോഴ്സ്മെൻറ് ഓഫീസർമാരായ
സുബ്രമണ്യം, പ്രദീപ് നാരായൺ എന്നിവർ നേതൃത്വം നൽകി. ഇ.എസ്.ഐ അനുബന്ധ വിഷയങ്ങൾ ഇ.എസ്.ഐ കോർപ്പറേഷൻ ചേർത്തല ബ്രാഞ്ച് മാനേജർ അനൂപ് കെ.ജെ പരിഗണിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |