കുട്ടനാട് : താലൂക്ക് ആസ്ഥാനത്ത് എ.ടി.എം കൗണ്ടർ സ്ഥാപിക്കണമെന്ന് ചമ്പക്കുളം വികസനസമിതി ആവശ്യപ്പെട്ടു. താലൂക്ക് ആസ്ഥാനമായ മങ്കൊമ്പ് തെക്കേക്കരയിൽ മിനിസിവിൽ സ്റ്റേഷനും എം.എസ്.സ്വാമിനാഥൻ നെല്ല് ഗവേഷണകേന്ദ്രം, സബ് ട്രഷറി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പ്രദേശത്ത് ഏതെങ്കിലും ബാങ്ക് ശാഖയോ, എ.ടി.എം കൗണ്ടറോ ഇല്ല. യോഗത്തിൽ പ്രസിഡന്റ് ഡി.തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഗസ്റ്റിൻ ജോസ് പ്രമേയം അവതരിപ്പിച്ചു. കെ.കെ.ശശിധരൻ, സാബു ഗ്രിഗറി, കെ.മുരളി, എ.എസ്.സിന്ധുമോൾ, ബി.ഹരികുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |