
കായംകുളം : കായംകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പഴയകെട്ടിടം പൊളിച്ചുനീക്കുന്ന ജോലി അന്തിമഘട്ടത്തിലെത്തിയെങ്കിലും പുതിയ ടെർമിനലിന്റെ നിർമ്മാണം എന്ന് ആരംഭിക്കുമെന്നതിൽ വ്യക്തതയില്ല.
ഇരുനിലകളിലായി ലിഫ്റ്റ്, വിശാലമായ വെയിറ്റിംഗ് ഏരിയ, വെജ് ആന്റ് നോൺ വെജ് റസ്റ്റോറന്റ്, വിശാലമായ ഷോപ്പിംഗ് ഏരിയ, സി.സി ടിവി നിരീക്ഷണം അടക്കം വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ ബസ് ടെർമിനൽ നിർമ്മിക്കുക.റാമ്പുകളടക്കമുള്ള സൗകര്യങ്ങളോടെ ടോയ്ലറ്റ് സമുച്ചയമുൾപ്പെടെ ടെർമിനൽ പൂർണമായും ഭിന്നശേഷി സൗഹൃദമായിരിക്കും. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണച്ചുമതല.
നിലവിലെ കാന്റീൻ കെട്ടിടം പൊളിച്ചുമാറ്റി കെ.പി റോഡിന് അഭിമുഖമായി ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, സൂപ്പർ ഡീലക്സ്, എക്സ് പ്രസ്, ലോ ഫ്ളോർ, മിന്നൽ സർവീസുകൾക്കായി പ്രത്യേക കാത്തിരിപ്പ് കേന്ദ്രം വരും. ദേശീയപാതയിൽ നിന്ന് വരുന്ന സർവീസുകൾ കാന്റീൻ കെട്ടിട സ്ഥലത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തെചുറ്റി യാത്രക്കാരെ കയറ്റിയിറക്കി പോകുംവിധമാകും നിർമ്മാണം.
ഭരണാനുമതി ലഭ്യമാകണം
കെട്ടിട നിർമ്മാണത്തിന് ധനവകുപ്പിൽ നിന്ന് ഇതുവരെ ഭരണാനുമതി ലഭ്യമായിട്ടില്ല
വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ ബസ് ടെർമിനൽ നിർമ്മിക്കുക
കെ.പി റോഡിന് അഭിമുഖമായുള്ള പുതിയ ടെർമിനലിന്റെ പിൻവശത്തുനിന്നാകും ഓർഡിനറി സർവീസുകൾ പുറപ്പെടുക
ബസുകളുടെ പാർക്കിംഗ് ഏരിയയ്ക്ക് അഭിമുഖമായാണ് യാത്രക്കാർക്കുള്ള വിശ്രമസ്ഥലം
കെട്ടിടത്തിന്റെ വിസ്തീർണ്ണം
3500 ചതുരശ്ര അടി
നിർമ്മാണചെലവ്
₹10 കോടി
ഗ്രൗണ്ട് ഫ്ളോർ
റസ്റ്റോറന്റ്
കഫറ്റേരിയ
കൗണ്ടറുകൾ
ഷോപ്പിംഗ് ഏരിയ
ടോയ്ലറ്റ് സമുച്ചയം
ഓപ്പറേറ്റിംഗ് സെന്റർ
പാസഞ്ചേഴ്സ് വെയിറ്റിംഗ് ഏരിയ
ബസ് പാർക്കിംഗ്
പൊലീസ് ഔട്ട് പോസ്റ്റ്
മാലിന്യ സംസ്കരണ സംവിധാനം
ഇൻഫർമേഷൻ സെന്റർ
ഫീഡിംഗ് സെന്റർ
വനിതാ, ശിശു സൗഹൃദകേന്ദ്രം
ഡിജിറ്റൽ ഡിസ് പ്ളേ ബോർഡ്
ബസുകളും റൂട്ടുകളുമുൾപ്പെടുന്ന ഡിജിറ്റൽ സമയവിവരപ്പട്ടിക
ഫ്ലഡ് ലൈറ്റ്
മുകൾ നിലയിൽ
എ.ടി.ഒ ഓഫീസ്
കളക്ഷൻ സെന്റർ
ഡോർമിറ്ററി സൗകര്യം
ഭരണാനുമതി ലഭിച്ചാലുടൻ തറക്കല്ലീടിലോടെ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കാനാകും
- പൊതുമരാമത്ത് കെട്ടിട വിഭാഗം, കായംകുളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |