SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

പെൻഷൻകാരുടെ ഭീമഹർജി

s

ആലപ്പുഴ : പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ് പദ്ധതി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് വഴി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയ്ക്കും ധനകാര്യ വകുപ്പുമന്ത്രിയ്ക്കും നൽകുന്ന ഭീമ ഹർജിക്കുവേണ്ടി ആലപ്പുഴ ജില്ലയിൽ പെൻഷൻകാരിൽ നിന്നും ശേഖരിച്ച ഒപ്പുകൾ സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാട് ഏറ്റുവാങ്ങി, ജനുവരി 20 ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ ഭീമഹർജി സർക്കാരിന് സമർപ്പിയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. സി.വാമദേവ്, എസ്. സന്തോഷ് കുമാർ, രാധാകൃഷ്ണൻ, തുളസീധരൻ , സതീശൻ പിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL