മുഹമ്മ : എസ്.ഡി. ഗ്രന്ഥാലയത്തിന്റെയും മുഹമ്മ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം കെ.എസ്.ദാമോദരന്റെയും നേതൃത്വത്തിൽ പാലാരിവട്ടം ചൈതന്യ സൂപ്പർ സ്പെഷ്യലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന നേത്ര ചികിത്സാ ക്യാമ്പ് ഇന്ന് രാവിലെ 9 മുതൽ ഗ്രന്ഥാലയം ഹാളിൽ നടക്കും.മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്യും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയ നടത്തും. യാത്രാ ചെലവും നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണടകൾ ഓർഡർ സ്വീകരിച്ച് എത്തിച്ചു നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |