SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

കുരട്ടിശ്ശേരിയിലമ്മയുടെ പെയിന്റിംഗ് തിരുമുമ്പിൽ സമർപ്പിച്ച് ചിത്രകാരി

bhagavathi-painting-

മാന്നാർ: ഭക്ത്യാദരപൂർവം നെഞ്ചേറ്റി ആരാധിക്കുന്ന ഭഗവതിയുടെ ചിത്രം വരച്ച് തിരുമുമ്പിൽ സമർപ്പിച്ച് ആഗ്രഹപൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് മാന്നാർ കുരട്ടിക്കാട് കാക്കിരംചേത്ത് വടക്കേതിൽ സുധീഷ് കുമാറിന്റെ ഭാര്യ ചെറിയനാട് ചിങ്ങാട്ടിൽ വീട്ടിൽ വിദ്യ. മാന്നാർ ടൗണിൽ സ്ഥിതി ചെയ്യുന്ന കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിൽ കുടികൊള്ളുന്ന കുരട്ടിശ്ശേരിയിലമ്മയുടെ പൂർണകായ ചിത്രം വരച്ചാണ് വിദ്യ ക്ഷേത്ര നടയിൽ സമർപ്പിച്ചത്. ദുബായിൽ സ്‌റ്റെപ്പിംഗ് സ്റ്റോൺസ് ട്രേഡ് മാർക്ക് സർവീസസ് എന്ന സ്ഥാപനം നടത്തിവരികയാണ് സുധീഷ് കുമാറും ഭാര്യ വിദ്യയും. കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിലൂടെ മ്യൂറൽ പെയിന്റിംഗ് സ്വായത്തമാക്കിയ വിദ്യ, കഴിഞ്ഞ അവധിക്കാലത്ത് കുടുംബ സമേതം കുരട്ടിശ്ശേരിയിലമ്മ ഭഗവതീക്ഷത്ര ദർശനം നടത്തിയപ്പോൾ മനസലിൽ പതിഞ്ഞ ഭഗവതിയുടെ രൂപം ദുബായിലെ ഒഴിവുവേളകളിൽ ക്യാൻവാസിലേക്ക് പകർത്തുകയായിരുന്നു. ഭർത്താവിന്റെയും മക്കളുടെയും പ്രോത്സാഹനം കൂടിയായപ്പോൾ ചിത്രരചന വേഗത്തിലും മനോഹരവുമാക്കാൻ വിദ്യക്ക് കഴിഞ്ഞു. വിദേശത്ത് ലഭിക്കാവുന്ന പരിമിതവും എന്നാൽ,​ വിലയേറിയതുമായ വർണ്ണങ്ങൾ ഉപയോഗിച്ചാണ് 4 അടി ഉയരവും 3 അടി വീതിയുമുള്ള ചിത്രം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം മക്കൾ നിർമ്മലിനും നവമിക്കും ബന്ധുക്കൾക്കുമൊപ്പം ക്ഷേത്രത്തിലെത്തിയ വിദ്യ,​ ക്ഷേത്ര ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ ഭഗവതിക്ക് മുന്നിൽ ചിത്രം സമർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL