മുഹമ്മ: ആലപ്പുഴ പട്ടണത്തിലെ വിവിധ സ്ഥലങ്ങളിൽ ബ്രഹ്മവിദ്യാമന്ദിറിന്റെ കീഴിൽ നടത്തിവരുന്ന വേദാന്ത പഠനക്ലാസുകളിലെ പഠിതാക്കളുടെ ഒത്തുച്ചേരലും, 13-ാം വാർഷികവും നടന്നു . മാരാരിക്കുളം മഹാദേവ ക്ഷേത്രസന്നിധിയിൽ കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമധിപതി സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തി. സ്വാമി ചിദാനന്ദപുരിയെ പൂർണകുംഭം നൽകി സ്വീകരിച്ചു. മാരാരിക്കുളം മഹാദേവ ക്ഷേത്രം മാനേജർ ഡോ. വി.എസ്.ജയൻ അദ്ധ്യക്ഷനായി. പ്രസിഡന്റ് സതീശൻ അത്തിക്കാട്,സെക്രട്ടറി ജി.ജയചന്ദ്ര കമ്മത്ത് എന്നിവർ നേതൃത്വം നൽകി. ഓരോ ക്ഷേത്രത്തിനും വിവിധ ആചാരക്രമങ്ങളാണ്. അതിനെ മറികടന്ന് നിലപാട് സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് അവർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |