
അമ്പലപ്പുഴ:ഒരു രാജ്യം,ഒരു തിരഞ്ഞെടുപ്പെന്ന കേന്ദ്രസർക്കാരിന്റെ അജണ്ട ജനാധിപത്യത്തെ അട്ടിമറിക്കാൻ ലക്ഷ്യംവച്ചുള്ളതാണന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യുജിൻ മൊറേലി പറഞ്ഞു. ഇതിനെതിരെ ബഹുജന മുന്നേറ്റം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് സാദിക് എം.മാക്കിയിൽ അദ്ധ്യക്ഷനായി. പി.എ.ഹാരീസ് അനുസ്മരണ പ്രഭാഷണം സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ നടത്തി.അംഗത്വ വിതരണോദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം ജി.ശശിധരപ്പണിക്കർ നിർവഹിച്ചു.എൻ.സി.പി യിൽ നിന്ന് ആർ.ജെ.ഡിയിൽ ചേർന്നവർക്ക് സംസ്ഥാന കമ്മിറ്റിയംഗം മോഹൻ സി.അറവന്തറ അംഗത്വം വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |