SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

പുതുവർഷപ്പിറവിക്ക് പിന്നാലെ അമ്മത്തൊട്ടിലിൽ 'നതാലിയ'യെത്തി

ആലപ്പുഴ: പുതുവർഷത്തെ ആദ്യഅതിഥിയായി ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ

'നതാലിയ' യെത്തി. ശനിയാഴ്ച പുലർച്ചെ 12.30നാണ് ഒരുദിവസം പ്രായമായ പെൺകുഞ്ഞിനെ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോട് ചേർന്നുള്ള അമ്മത്തൊട്ടിലിൽ ലഭിച്ചത്. കുഞ്ഞിന് 2.750കിലോ ഭാരമുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെങ്കിലും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

ആലപ്പുഴ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 17മത് കുട്ടിയാണ് നതാലിയ. ചൈൽഡ് വെൽഫയർ കൗൺസിലിന്റെ നടപടിക്രമം പൂർത്തിയാക്കി ഇന്ന് ആലപ്പുഴ ബീച്ചിലുള്ള ശിശുക്ഷേമ സമിതിയുടെ പരിചരണ കേന്ദ്രത്തിലേയ്ക്ക് മാറ്റും. സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി ജി.എൽ.അരുൺ ഗോപിയാണ് നതാലിയയെന്ന് പേരിട്ടത്.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം ചേർത്തല പള്ളിപ്പുറത്ത് നവജാത ശിശുവിനെ മാതാവും കാമുകൻമാരും,​ പാണാവള്ളിയിൽ പ്രസവത്തിനിടെ ഉപേക്ഷിച്ച കുഞ്ഞിനെ യുവതിയുടെ കാമുകനും സുഹൃത്തും കുഴിച്ചുമൂടിയ സംഭവങ്ങൾ ജില്ലയെ ഞെട്ടിച്ചതിന് പിന്നാലെയാണ് അമ്മത്തൊട്ടിലിൽ അതിഥിയായി നതാലിയയെത്തിയത്.

കേന്ദ്രസർക്കാർ പോർട്ടലിൽ ഓൺലൈനായി കുഞ്ഞുങ്ങൾക്കായി 3000ത്തോളം അപേക്ഷകർ നിലവിലുണ്ട്.അപേക്ഷയുടെ മുൻഗണനാ ക്രമത്തിലായിരിക്കും കുഞ്ഞുങ്ങളെ കൈമാറുന്നത്.മൂന്നുമാസം മുമ്പ് ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ ലഭിച്ച കുട്ടിക്ക് ഏണസ്റ്റ് എന്ന് പേരിട്ടിരുന്നു. ശിശുക്ഷേമ സമിതിയുടെ പരിചരണ കേന്ദ്രത്തിലുള്ള ഏണസ്റ്റിനെ മുപ്പത് ദിവസങ്ങൾക്കകം മദ്രാസിലെ ദമ്പതികൾക്ക് നൽകാൻ ചൈൽഡ് വെൽഫയർ കൗൺസിൽ തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL