
ചാരുംമൂട് : നൂറനാട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് എൻജിൻ ഭാഗം പൂർണ്ണമായി കത്തിനശിച്ചു. ആളപായമില്ല.
ഇന്നലെ രാവിലെ നൂറനാട് ഇടക്കുന്നം ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇടക്കുന്നം കരുണാസദനം ജയലാലും മാതാവുമാണ്
കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയർന്നതോടെ വാഹനം നിർത്തി ജയലാലും മാതാവും പുറത്തിറങ്ങി രക്ഷപ്പെട്ടു. സമീപവാസികൾ ഓടിക്കൂടിയാണ് തീയണച്ചത്. വിവരം അറിഞ്ഞ് നൂറനാട് പോലീസും കായംകുളത്തു നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |