SignIn
Kerala Kaumudi Online
Thursday, 22 October 2026 6.06 PM IST

കെ-ഫോണിന് തടസമായി ദേശീയ പാത നവീകരണം

ആലപ്പുഴ : എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ - ഫോൺ പദ്ധതി ഇരുപതുമാസം പിന്നിടുമ്പോൾ 400ലധികം സർക്കാർ ഓഫീസുകൾക്ക് ഇനിയും കണക്ഷനായില്ല. ദേശീയപാതയിലെയും എ.സി റോഡിലെയും നിർമ്മാണപ്രവൃത്തികളും റെയിൽവേ ലൈൻ മുറിച്ചുകടക്കാനുള്ള അനുമതി വൈകുന്നതുമാണ് പദ്ധതി വ്യാപനത്തിന് തടസമായി നിൽക്കുന്നത്.

ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലെ സ്കൂളുകളും സർക്കാർ ഓഫീസുകളുമായി 1959 സ്ഥാപനങ്ങളിൽ കഷ്ടിച്ച് 1631 എണ്ണത്തിൽ മാത്രമാണ് ഇതുവരെ കണക്ഷൻ നൽകാനായത്.

ഒരു നിയമസഭാ മണ്ഡലത്തിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള 100 വീടുകൾക്കാണ് ആദ്യ ഘട്ടത്തിൽ കെ-ഫോൺ കണക്ഷൻ നൽകുക. എന്നാൽ, സൗജന്യ കണക്‌ഷൻ നൽകേണ്ടവരുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ വൈകിയാണ് നൽകിയത്. മറ്റെല്ലാ ജില്ലകൾക്കും ശേഷമാണ് ആലപ്പുഴയിലെ 900 പേരുടെ പട്ടിക സമ‌ർപ്പിച്ചത്. പദ്ധതി നടത്തിപ്പ് വൈകാൻ ഇതും കാരണമായിട്ടുണ്ട്.

സാധാരണ മോഡമാണ് കെ-ഫോണിൽ ഉപയോഗിക്കുന്നത്. പരമാവധി നാല് കമ്പ്യൂട്ടറുകൾ മാത്രമേ ഇതിൽ നിന്ന് കണക്ട് ചെയ്യാനാകൂ. വൈഫൈ മോഡം വഴി എത്രകണക്ഷൻ വേണമെങ്കിലും നൽകാം. കണക്ഷൻ നൽകുന്ന ഘട്ടമാകുമ്പോൾ വൈഫൈ മോഡത്തിലേക്ക് മാറിയാലേ കെ- ഫോണിന് പിടിച്ചുനിൽക്കാനാകൂ.

റെയിൽവേ അനുമതിയും വൈകുന്നു

1.ജില്ലയിൽ മാവേലിക്കര നിയോജകമണ്ഡലമാണ് കെ-ഫോൺ കണക്ഷനിൽ ഏറ്റവും മുന്നിൽ. ആലപ്പുഴടൗൺ, എടത്വ എന്നിവിടങ്ങളാണ് തൊട്ടുപിന്നിൽ. ഏറ്റവും പിന്നിൽ നിൽക്കുന്നത് ചേർത്തല, പാതിരപ്പള്ളി, കുട്ടനാട് മേഖലകളാണ്

2.ദേശീയപാത നവീകരണം പുരോഗമിക്കുന്ന ചേ‌‌ർത്തല, പാതിരപ്പള്ളി മേഖലകളിൽ സ്ഥാപിച്ച ഫൈബർ ലൈനുകൾ നീക്കം ചെയ്യേണ്ടിവന്നത് കാലതാമസത്തിനും കരാർ കമ്പനിക്ക് നഷ്ടത്തിനും കാരണമായിട്ടുണ്ട്

3.ആലപ്പുഴ ബൈപ്പാസ്, അമ്പലപ്പുഴ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ റെയിൽവേ ലൈനുകൾ ക്രോസ് ചെയ്യാനുള്ള റെയിൽവേയുടെ അനുമതി വൈകുന്നത്

കാലതാമസത്തിന് ഇടയാക്കിയിട്ടുണ്ട്

4. ദേശീയപാതയിൽ കേബിൾ ട്രഞ്ചുകളുടെ നിർമ്മാണം പൂർത്തിയാകാത്തത് പ്രധാന തടസമാണ്. ‌ചേർത്തല സബ്സ്റ്റേഷന് സമീപത്തെ റെയിൽവേ ക്രോസ് , ചെങ്ങന്നൂർ എന്നിവിടങ്ങളിലും റെയിൽവേയുടെ അനുമതി ആവശ്യമാണ്

കെ- ഫോൺ

സ്ഥാപനങ്ങൾ: 1959

സ്ഥാപിച്ചത്: 1631

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL