
ചേർത്തല:
വി.കെ.ജോയ് അനുസ്മരണ ദിനം ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദി ആചരണ ഐക്യദാർഢ്യ ദിനമായി ആചരിച്ചു. കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതി സംസ്ഥാന കമ്മറ്റി അംഗം എൻ.കെ.ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി താലൂക്ക് പ്രസിഡന്റ്
കെ.ആർ. സോമശേഖരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു.പി.വി.സുരേഷ്ബാബു,ആർ. സിദ്ധാർത്ഥൻ,കെ.എസ്.ശശിധരൻ,കെ.പ്രതാപൻ,സി.വി.അനിൽകുമാർ,
കെ.എ.വിനോദ്,കെ.പി.മനോഹരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |