
ആലപ്പുഴ: ജില്ലയിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ പരിഷ്കരിച്ച അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 17,54,164 വോട്ടർമാരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുളളത്. ഇതിൽ 8,38,664 പുരുഷൻമാരും 9,15,485 സ്ത്രീകളും 15 ട്രാൻസ് ജെൻഡർമാരും ഉൾപ്പടുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 56330 പേർ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. അന്തിമ വോട്ടർ പട്ടിക ജില്ലാ തലത്തിലും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ വഴി വില്ലേജുകളിലും ceckerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുളളതാണ്. പൊതുജനങ്ങൾക്ക് പരിശോധിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |