SignIn
Kerala Kaumudi Online
Thursday, 22 October 2026 5.12 PM IST

നാടൻ പാട്ടുവഴിയിൽ വർഗീസ് പനക്കളം @ 70

1

കുട്ടനാട്: ഏഴുപതിറ്റാണ്ട് മുമ്പാണ്.സെന്റ് തോമസ് സ്ക്കൂളിലെ നാലാം ക്ലാസിൽ

ഇൻസ്‌പെക്ഷൻ. പലകുട്ടികളോടും പല ചോദ്യങ്ങളും വിശേഷങ്ങളും ചോദിച്ചറിഞ്ഞ ഇൻസ്‌പെക്ടർ പിറകിലെ ബഞ്ചിൽ പേടിച്ചിരുന്ന വർഗീസിനോട് ചോദിച്ചു: നീ വൈകിട്ട് സ്ക്കൂൾ വിട്ട് വീട്ടിലെത്തിയാൽ എന്തുചെയ്യും?​ വർഗീസിന്റെ ഉത്തരം ഒരു പാട്ടായിരുന്നു

"സ്ക്കൂളുവിട്ടു വീട്ടിൽ ചെന്നാൽ ഞാനോടി

പൂവാലിപ്പശുവിൻ തൊഴുത്തിൽ പോകും

എന്നെ കാണുമ്പോൾ സന്തോഷംകൊണ്ടവൾ തുള്ളിച്ചാടും

ഞാനവളുമായി പറമ്പിൽ പോകും

പാൽപ്പുല്ലും തിന്നു വയറുനിറച്ചവൾ

എന്നോട് ചേർന്ന് മുട്ടിനിൽക്കും..."

അതു കേണ്ട് പരിശോധകന് വലിയ സന്തോഷവാനായി. അദ്ദേഹം വർഗീസിനെ തന്നോട് ചേർത്തു നിർത്തി പോക്കറ്റിലുണ്ടായിരുന്ന ഫൗണ്ടൻ പേന സമ്മാനമായി നൽകി. ഭാവിയിൽ ഇവൻ വലിയ കവിയാകുമെന്ന് പ്രവചിച്ചു.

കാലം കടുന്നു പോയി. വർഗീസിന് അധികകാലം തുടർന്ന് പഠിക്കാനായില്ലെങ്കിലും പ്രവചനം തെറ്റിയില്ല. കേട്ടുവളർന്ന പാട്ടുകളെ അനുകരിച്ചും പുതിയവ എഴുതിയുണ്ടാക്കിയും പാടിയും പറഞ്ഞും വർഗീസ് എന്ന എഴുപത്തിയേഴുകാരൻ

കുട്ടനാടിന്റെ നാട്ടുവഴികളിൽ നിറഞ്ഞുനിൽക്കുന്നു. നാട്ടുപാട്ടുകൾ ഉച്ചത്തിൽ ഉയർന്നു കേട്ടിരുന്ന പഴയ കുട്ടനാടൻ വയലേലകളാണ് മങ്കൊമ്പ് തെക്കേകര പനക്കളം വീട്ടിൽ വർഗീസിലെ പാട്ടുകാരനെ രൂപപ്പെടുത്തിയത്.

നാല് ആളുകൂടിയാൽ

അച്ചാച്ചിയുണ്ട്

കുഞ്ഞായിരിക്കുമ്പോൾ തന്നെ വർഗീസിന്റെ മനസിൽ കയറിക്കൂടിയ നാട്ടുതാളം പതിയെ ജലോത്സവങ്ങളുടെ ആവേശത്താളമായി. പിന്നീട് അത് ഇടിത്താളമായി, ഞാറ്റുപാട്ടിന്റെയും ചക്രപാട്ടിന്റെയും ഹൃദയതാളമായി മാറി.

സിനിമയിൽ വർഗീസ് ബീഡിപ്പാട്ടുകാരനായി,​ ഹ്രസ്വചിത്രങ്ങളിൽ കൊഞ്ചുവീശുകാരനും ലോട്ടറിക്കച്ചവടക്കാരനുമായി. നാടകത്തിൽ ചാവറയച്ചനും ഡോക്യുമെന്ററികളിൽ കുട്ടനാടിന്റെ അടയാളവുമായി. ഇന്നും കുട്ടനാട്ടിൽ നാല് ആളുകൂടുന്നിടത്തെല്ലാം അച്ചാച്ചിയെന്ന് വിളിക്കുന്ന വർഗീസ് പനക്കളവും​ പാട്ടുമുണ്ട്.

ഭാര്യ: ഏലിയാമ്മ. മക്കൾ: ആശ അലക്സ്,​ ആൽബി വർഗീസ് (കമ്പ്യൂട്ടർ എൻഞ്ചിനിയർ,​ ബംഗളൂരു),​ നാട്ടറിവ് ഗവേഷകനും നാടകപ്രവർത്തകനും തൃക്കാക്കര ഭാരത മാത കോളേജ് ഡീനുമായ ഡോ.തോമസ് പനക്കളം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL