
ചേർത്തല :വടക്കൻ പറവൂരിൽ നടക്കുന്ന അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലൻ നായർ ജാഥാ ക്യാപ്റ്റൻ ആർ.സുഖലാലിന് കൈമാറി .സമ്മേളനത്തിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. അഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്,കെ.ജി.പ്രിയദർശനൻ,ജി.കൃഷ്ണപ്രസാദ്,ടി.ടി.ജിസ്മോൻ, എൻ.എസ്.ശിവപ്രസാദ്,എം.സി.സിദ്ധാർത്ഥൻ, പി.എം.വിദ്യാധരൻ, പി.കെ.സദാശിവൻ പിള്ള,ഓമന ബാനർജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |