
അരൂർ: എഴുപുന്ന പഞ്ചായത്തിൽ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവ മാലിന്യ സംസ്ക്കരണ ഉപാധികൾ സംബന്ധിച്ച വിവര ശേഖരണത്തിനുള്ള പരിശീലനം ആരംഭിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾക്കായി നടത്തിയ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയർമാൻ പി.കെ.മധുക്കുട്ടൻ അദ്ധ്യക്ഷനായി.കില റിസോഴ്സ് പേഴ്സൺ ഡി.പ്രകാശ് പദ്ധതി വിശദീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഫക്രുന്നിസ, ഐ.ആർ.ടി.സി കോ- ഓർഡിനേറ്റർ ടി.എ.സ്മിത സതീഷ് , സി.എ.പ്രസീദ, സി.ഡി.എസ് ചെയർപേഴ്സൺ വാസന്തി സുധാകരൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |