SignIn
Kerala Kaumudi Online
Thursday, 22 October 2026 6.53 PM IST

പഞ്ചായത്തിന് മുന്നിൽ ധർണ

arr

അരൂർ: അരൂർ പഞ്ചായത്തിൽ എസ്.സി, എസ്.ടി ഫണ്ടുകൾ കാര്യക്ഷമമായി വിനിയോഗിക്കാത്തതിൽ പ്രതിക്ഷേധിച്ച് ദളിത് കോൺഗ്രസ് അരൂർ നോർത്ത്,സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട് ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് അരുർ ബ്ലോക്ക് പ്രസിഡന്റ് പി.ആർ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ.രാജേന്ദ്രൻ, വി.കെ.മനോഹരൻ, സി.കെ.പുഷ്പൻ, മജീദ് വെളുത്തേടൻ, എം.വി.ആണ്ടപ്പൻ,പി.പി.സാബു,ടി.പി.മോഹനൻ,പി.എ.അൻസാർ,ജോയി കൈതക്കാട്, സിനി മനോഹരൻ, അജയൻ ചാണിയിൽ, പി.കെ.വിജയൻ,എൻ.കെ.ശശി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL