
മുഹമ്മ: ചേർത്തല താലൂക്ക് സീനിയർ സിറ്റിസൺസ് സഹകരണ സംഘം വാർഷിക പൊതുയോഗവും അനുമോദനവും നടന്നു.
യോഗത്തിൽ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് മുഹമ്മ രവീന്ദ്രനാഥിനെ ആദരിച്ചു. സംഘം പ്രസിഡന്റ് വി.എം.പ്രഭാകരൻ അദ്ധ്യക്ഷനായി. കെ.എം.വിപിനേന്ദ്രൻ, അഡ്വ. കെ.കെ.മംഗളാനന്ദൻ,ഉമാമഹേശ്വരൻ,കെ.എ.മണിയൻ എന്നിവർ സംസാരിച്ചു .മുഹമ്മ രവീന്ദ്രനാഥ് പുസ്തകത്തെക്കുറിച്ച് നടന്ന ചർച്ചകൾക്ക് മറുപടി പറഞ്ഞു. സംഘം സെക്രട്ടറി അനുമോൾ കണക്കും റിപ്പോർട്ടും പുതിയ വർഷത്തേക്കുള്ള ബഡ്ജറ്റും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രസേനൻ സ്വാഗതവും ചിദംബര ദാസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |