
മുഹമ്മ: കേരളാ സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സമ്മേളനം ജില്ലാ പ്രസിഡൻ്റ് സുനിൽ കറുകത്തറ ഉദ്ഘാടനം ചെയ്തു അശോകൻ പനമൂട് അദ്ധ്യക്ഷനായി. സലിം മുരിക്കുംമൂട്, സജികുമാർ പെരളശ്ശേരിൽ ആർ. ദിൽ മോൻ എന്നിവർ സംസാരിച്ചു. കർഷക അവാർഡ് നേടിയ ആഷി ഷൈജു, ബോഡി ബിൽഡിംഗിൽ മികവ് തെളിയിച്ച ജോസി കളത്തിൽ ,റോളർ സ്കേറ്റിംഗിൽ ജേതാവായ പി. പി. അഥർവ്വ് മോൻ , പ്ലസ്ടു പരീക്ഷയിൽ മികവ് തെളിയിച്ച അരവിന്ദ് കമ്മത്ത് എന്നിവരെയും, മുതിർന്ന അസോസി യേഷൻ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് നാലാമഠം സ്വാഗതവും റോബസ്റ്റ് ഇമ്മാനുവൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |