
ആലപ്പുഴ : പാതിരാമണൽ ഫെസ്റ്റിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഇലക്ട്രിക് സ്‌കൂട്ടറിന് 18022 നമ്പർ കൂപ്പൺ അർഹമായി. രണ്ടാം സമ്മാനമായ വാഷിംഗ് മെഷീൻ 14944 നമ്പർ കൂപ്പണിനും മൂന്നാം സമ്മാനമായ ഫ്രിഡ്ജ് 18641 നമ്പർ കൂപ്പണിനും നാലാം സമ്മാനമായി എൽ.ഇ.ഡി ടിവി 11200 നമ്പർ കൂപ്പണിനും അഞ്ചാം സമ്മാനമായ ദിവാൻ കോട്ട് 19685 നമ്പർ കൂപ്പണിനും ലഭിച്ചു. പഞ്ചായത്ത് ഓഫീസിൽ നടന്ന നറുക്കെടുപ്പിൽ പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി.റെജി, സി.ഡി.വിശ്വനാഥൻ, നസീമ, എം.ചന്ദ്ര, വി.വിഷ്ണു, സന്തോഷ് ഷണ്മുഖൻ, ഹാപ്പി പി.അബു, ഷെജിമോൾ സജീവ്, നിഷ പ്രദീപ്, ടി.സി.മഹീധരൻ, ജി.സതീഷ് അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി എൻ.ബി.മഹിധരൻ തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |