
അമ്പലപ്പുഴ: ജവഹർ ബാൽ മഞ്ച് ആലപ്പുഴ ജില്ലാ പ്രസിഡന്റായി അബ്ദുൾ ഹാദി ഹസനെ തിരഞ്ഞെടുത്തു. ചന്തിരൂർ സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ജില്ലാ ക്യാമ്പിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പ് . സംസ്ഥാന ജവഹർ ബാൽ മഞ്ച് ചെയർമാൻ ആനന്ദ് കണ്ണശ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.പി. സാബു അദ്ധ്യക്ഷനായി .ജെ.ബി.എം സംസ്ഥാന കോ ഓർഡിനേറ്റർ സാബു മാത്യു, ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. കെ.ഉമേശൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |