
ആലപ്പുഴ: ജില്ലാകോടതിക്ക് എതിർവശത്തെ സപ്ളെകോ സൂപ്പർ മാർക്കറ്റ് കെട്ടിടം
പൊളിച്ചു തുടങ്ങി. പകരം വ്യാപാര സമുച്ചയത്തോടു കൂടിയ മൂന്ന് നില കെട്ടിടം ലിഫ്റ്റ് സംവിധാനത്തോടെ നിർമ്മിക്കാനാണ് ആലോചന.
സപ്ളെകോ മാനേജിംഗ് ഡയറക്ടറുമായി ജില്ല ഉദ്യോഗസ്ഥർ അധികം വൈകാതെ ഇത് സംബന്ധിച്ച് ചർച്ച നടത്തുകയും പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കുകയും ചെയ്യും.
ആറുമാസം മുമ്പ് പഴയകെട്ടിടം പൊളിച്ചു നീക്കാൻ ടെണ്ടർ വിളിച്ച് 1.70 ലക്ഷംരൂപക്ക് കരാർ ഉറപ്പിച്ചിരുന്നു. അനുമതി ലഭിച്ചതോടെ കെട്ടിടം പൂർണ്ണമായും പൊളിച്ചു നീക്കിയ ശേഷം മണ്ണ് പരിശോധന നടത്തും. തുടർന്ന് പുതിയ കെട്ടിടത്തിന്റെ വിശദമായ പ്ളാൻ (ഡി.പി.ആർ) തയ്യാറാക്കും. എന്നാൽ, മൂന്ന് വർഷംമുമ്പ് ഇരുനില കെട്ടിടസമുച്ചയത്തിനായി സമർപ്പിച്ച 70ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പ്ലാനും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒന്നാം നിലയിൽ സപ്‌ളൈകോ സൂപ്പർ മാർക്കറ്റും രണ്ടാം നിലയിൽ ഓഫീസുമായിരിക്കും പ്രവർത്തിക്കുക. ഗ്രൗണ്ട് ഫ്ളോർ വ്യാപാര സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകുന്നതിലൂടെ സപ്ളെകോയ്ക്ക് വരുമാനവും ലഭിക്കും.
മുപ്പത് ലക്ഷത്തിന്റെ വിൽപ്പന പത്തായി 1.ജില്ലാ കോടതിക്ക് എതിർവശത്തെ സ്വന്തം കെട്ടിടത്തിന്റെ നവീകരണത്തിന്റെ പേരിൽ സൂപ്പർ മാർക്കറ്റ് തോണ്ടൻകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത് രണ്ട് വർഷം മുമ്പാണ്.
2.ഇതോടെ പ്രതിമാസ വിൽപ്പന മൂന്നിലൊന്നായി കുറഞ്ഞു. 30 ലക്ഷത്തിലുണ്ടായിരുന്ന വിൽപ്പന 10 ലക്ഷമായാണ് ഇടിഞ്ഞുത്. സബ്‌സിഡി സാധനങ്ങളുടെ കുറവും തിരിച്ചടിയായി
3. മുഹമ്മ, മണ്ണഞ്ചേരി, തണ്ണീർമുക്കം മേഖലയിലേക്കുള്ള പ്രധാനബസ് സ്റ്റോപ്പ്, ജില്ലാ കോടതി, താലൂക്ക് ഓഫീസ്, ബോട്ടുജെട്ടി എന്നിവയെല്ലാം സമീപത്തുള്ളത് വില്പനയെ സഹായിച്ചിരുന്നു. കുട്ടനാട്ടിൽ നിന്ന് ബോട്ടിലെത്തുന്നവർക്കും സാധനംവാങ്ങി തിരിച്ചുപോകാൻ കഴിയുമായിരുന്നു
3. എന്നാൽ, വാടകക്കെട്ടിടത്തിലെത്തിയതോടെ ആവശ്യക്കാർക്ക് എളുപ്പം കാണാൻ കഴിയാത്ത വിധത്തിലായി. രണ്ടാം നിലയിലെ സപ്‌ളൈകോ സൂപ്പർ മാർക്കറ്റിലെത്താൻ ലിഫ്റ്റ് ഇല്ലാത്തതും ഉപഭോക്താക്കളെ അകറ്റി
മാസവാടക
30,000 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |