SignIn
Kerala Kaumudi Online
Thursday, 22 October 2026 8.10 PM IST

കഞ്ഞിക്കുഴിയിൽ ബാലസഭ

photo

ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ബാലസഭ അദ്ധ്യാപകനും എഴുത്തുകാരനുമായ ഷാജി മഞ്ജരി ഉദ്ഘാടനം ചെയ്തു.പാട്ടും കഥകളും കവിതകളുമായി കുട്ടികൾക്ക് ഏറെ ഹൃദ്യമായിരുന്നു ഷാജി മഞ്ജരിയുടെ ഉദ്ഘാടന പ്രസംഗം.പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ജ്യോതിമോൾ പഞ്ചായത്തംഗങ്ങളായ ഫെയ്സി വി.ഏറനാട്,എസ്.ജോഷി മോൻ,രജനി രവിപാലൻ, സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ,അസിസ്റ്റന്റെ സെക്രട്ടറി പി.രാജീവ്, ഐ.ആർ.ടി.സി കോ–ഓർഡിനേറ്റർ അഖില,ജയസമ്മ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് സമ്മാനവും ഭക്ഷണവും നൽകിയാണ് ബാലസഭ അവസാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL