SignIn
Kerala Kaumudi Online
Thursday, 22 October 2026 5.13 PM IST

ഇൻസെന്റീവ് വിതരണം

ഹരിപ്പാട്:ചിങ്ങോലി കിഴക്ക് എ 51ഡി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷക കൂട്ടായ്മയും ഇൻസെന്റീവ് വിതരണവും നടന്നു.മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥ് കൂട്ടായ്മ

ഉദ്ഘാടനം ചെയ്തു.ഇൻസന്റീവ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ വിതരണം ചെയ്തു.സംഘം പ്രസിഡന്റ് ബി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. അഞ്ജലി ചന്ദ്രൻ,കെ.ശിവദാസൻ, ഡി.ആനന്ദവല്ലി,എസ്.രാജു, പുരുഷൻ എന്നിവർ സംസാരിച്ചു.നവംബറിൽ സംഘത്തിൽ അളന്ന ഒരു ലിറ്റർ പാലിന് അധികമായി 10 രൂപ ക്രമത്തിലാണ് വില നൽകിയത്. 34 കർഷകർക്ക് 106557 രൂപവീതമാണ് ഇൻസന്റീവായി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL