
ഹരിപ്പാട്: കെ.എസ്.ആർ.ടി. സി ബസിൽ നിന്ന് ലഭിച്ച പണമടങ്ങിയ പഴ്സും സാധനങ്ങളും ഉടമസ്ഥന് കൈമാറി ട്രാൻ. ജീവനക്കാർ മാതൃകയായി. ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ രമ്യ രാജു , ഡ്രൈവർ എ.അബ്ദുൾ റഹുമാൻ കുട്ടിയുമാണ് ഉടമസ്ഥനെ കണ്ടെത്തി പേഴ്സും പണവും കൈമാറിയത്. തിരുവല്ലയിൽ നിന്ന് ചൊവ്വ രാവിലെ 10.45ന് ഹരിപ്പാടിന് വന്ന ബസ് എടത്വയിലെത്തിയപ്പോൾ സീറ്റിൽ ഉടമസ്ഥനില്ലാതെ ഒരു തുണി സഞ്ചി കണ്ടക്ടർ രമ്യ രാജുവിന്റെ ശ്രദ്ധയിൽപ്പെട്ടു. അതിനുള്ളിൽ ഒരു ബാഗും ഉണ്ടായിരുന്നു. ബാഗിൽ 39900 രൂപ, എ.ടി.എം കാർഡ്, ചെക്ക് ലീഫുകൾ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയാണ് അതിൽ ഉണ്ടായിരുന്നത്. തോമസ് വർഗീസ് കല്ലിങ്കൽ എന്നയാളുടെ പേരിൽ എസ്.ബി.ഐ തിരുവല്ല ശാഖയിലുള്ള അക്കൗണ്ടിലെ പാസ്ബുക്കാണെന്ന് മനസ്സിലാക്കിയ കണ്ടക്ടർ വിവരം ബാങ്കിൽ അറിയിച്ചു. ബാങ്ക് അധികൃതർ ഇടപാടുകാരനെ വിവരം അറിയിക്കാമെന്ന് പറഞ്ഞു. ബസ് ഹരിപ്പാട് എത്തിയപ്പോൾ ബാങ്ക് അധികൃതരിൽ നിന്ന് വിവരം ലഭിച്ച തോമസ് വർഗീസ് അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. തോമസ് വർഗീസിനെ കണ്ടപ്പോൾ തന്നെ നേരത്തെ ടിക്കറ്റ് നൽകിയ ഓർമ്മയിൽ രമ്യക്ക് തിരിച്ചറിയാനുമായി. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ ഡി.റെജിയുടെ സാന്നിധ്യത്തിൽ രമ്യ രാജു ബാഗ് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |