SignIn
Kerala Kaumudi Online
Thursday, 22 October 2026 6.18 PM IST

ഉസ്മാൻ ഷെരീഫ് അനുസ്‌മരണം

ആലപ്പുഴ: ചിക്കു സ്വകാര്യബസ് ഉടമ ഉസ്മാൻ ഷെരീഫിന്റെ നിര്യാണത്തിൽ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) ജില്ലാ കമ്മിറ്റി അനുശോചിച്ചു. സംഘടനയുടെ രൂപീകരണം മുതൽ ആദ്യ കാൽനൂറ്റാണ്ട് അദ്ദേഹം സ്വകാര്യ ബസ് ഉടമകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ കാണിച്ചിരുന്ന ഉത്സാഹവും സംഘടനാപാടവവും മാതൃകാപരമായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു.
യോഗത്തിൽ കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എ.അസ്ലം, സി.ഐ.ടി.യു നേതാവ് എം.എം.ഷെരീഫ്, ജില്ലാ സെക്രട്ടറി എസ്.എം.നാസർ, ടി.പി.ഷാജിലാൽ, ബിജു ദേവിക, എൻ.സലിം, സുനീർ ഫിർദോസ്, സനൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL