SignIn
Kerala Kaumudi Online
Thursday, 22 October 2026 6.09 PM IST

വായനോത്സവം: ജില്ലാതല മത്സരം

ആലപ്പുഴ: ജില്ലാ ലൈബ്രറി കൗൺസിൽ യു.പി.വിഭാഗം വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി സംഘടിപ്പിക്കുന്ന വായനോത്സവത്തിന്റെ ജില്ലാതല മത്സരം 26 ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ നാല്‌ മണിവരെ ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ എഴുത്തു പരീക്ഷയായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത് . താലൂക്കുതല മത്സരത്തിൽ വിജയിച്ച ആദ്യ അഞ്ച് സ്ഥാനക്കാരാണ് ജില്ലാതലത്തിൽ പങ്കെടുക്കുന്നത്. 30 ചേദ്യങ്ങൾ പൊതുവിജ്ഞാനവും 70 ചേദ്യങ്ങൾ തിരഞ്ഞെടുത്ത പുസ്‌തകങ്ങളെ അടിസ്ഥാനമാക്കിയുമായിരിക്കും. തിരിച്ചറിയൽ കാർഡ് കൊണ്ടുവരണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിലും സെക്രട്ടറി ടി.തിലകരാജും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL