
പുന്നപ്ര : എൻ.കെ നാരായണൻ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ മൂന്നാമത്തെ ഗഡു എസ്.എൻ.ഡി.പി യോഗം 244-ാം നമ്പർ പുന്നപ്ര ശാഖയിൽ വിതരണം ചെയ്തു. യൂണിയൻ കൗൺസിലറും വിദ്യാഭ്യാസ സമിതിയുടെ ചെയർമാനുമായ കെ.ഭാസി ഉദ്ഘാടനം ചെയ്തു. മേഖല ചെയർമാൻ ഷാജി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സഹായ വിതരണോദ്ഘാടനം യൂണിയൻ കൗൺസിലർ കെ.പി.ബൈജു നിർവ്വഹിച്ചു. 40 കുട്ടികൾക്ക് സഹായ വിതരണം നടത്തി. വണ്ടാനം ശാഖ സെക്രട്ടറി ഷാജി, യൂണിയൻ മാനേജിംഗ് കമ്മിറ്റി മെമ്പർ ശൈലേന്ദ്രൻ, പുന്നപ്ര ശാഖകൺവീനർ പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. മേഖല കൺവീനർ വി. രാജേന്ദ്രൻ സ്വാഗതവും പുന്നപ്ര ശാഖാ പ്രസിഡന്റ് ജി.ഉത്തമൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |