
ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിൽ കൊന്നൊടുക്കിയ കോഴി , താറാവ് എന്നിവയുടെ നഷ്ടപരിഹാരം കർഷകർക്ക് അടിയന്തരമായി കൊടുത്തു തീർക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് വാസുദേവൻ ആവശ്യപ്പെട്ടു .
ജില്ലയിൽ തൊള്ളായിരത്തോളം കർഷകർക്കായി രണ്ട് കോടിയിലേറെ രൂപ നഷ്ടപരിഹാരമായി ലഭിക്കാനുണ്ട് . ഡിസംബർ 31വരെ കോഴി , താറാവ് തുടങ്ങിയവയെ വളർത്താൻ നിയന്ത്രണമുണ്ടായിരുന്നതിനാൽ കർഷകർ വളരെ ബുദ്ധിമുട്ടിലാണ് .
വായ്പാ തിരിച്ചടവ് ഉൾപ്പെടെ മുടങ്ങി ജപ്തി ഭീഷണിയിലാണ് കർഷകരെന്നും ശ്രീജിത്ത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |