
ആലപ്പുഴ: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ആലപ്പുഴ ജില്ലാ കാര്യാലയത്തിൽ നിന്നും വിവിധയിനത്തിലുള്ള വായ്പ്പകൾ കൈപ്പറ്റുകയും തിരിച്ചടവിൽ വന്ന വീഴ്ചകൾ മൂലം ജപ്തിനടപടികൾ നേരിടുന്നതും മൂന്ന് വർഷത്തിന് മേലെ വായ്പ്പാ കുടിശ്ശിക വരുത്തിയിട്ടുള്ളതുമായ കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ ഗുണഭോക്താക്കൾക്കായി 25ന് ഏകദിന അദാലത്തുകൾ നടക്കും. കുട്ടനാട് താലൂക്കിൽപ്പെട്ട ഗുണഭോക്താക്കൾക്കായി മങ്കൊമ്പിലെ നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഓഡിറ്റോറിയത്തിൽ രാവിലെ 10നും മാവേലിക്കര താലൂക്കിലെ ഗുണഭോക്താക്കൾക്കായി മാവേലിക്കര മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 2നും അദാലത്ത് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |