
ആലപ്പുഴ : ലഹരി മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ദന്ത പരിശോധന ക്യാമ്പും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം ദന്താരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ച് ഡോ.സന്ദീപ് ലാൽ സംസാരിച്ചു. പ്രിൻസിപ്പൽ അഷറഫ് കുഞ്ഞാശാൻ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. ഹെഡ്മിസ്ട്രസ് സീന.ഇ, സ്കൂൾ വിമുക്തി ക്ലബ്ബ് കോർഡിനേറ്റർമാരായ ഹന്നത്ത്.എ, കൗലത്ത്.എസ്, അനസ്, രാജേഷ് മുഹമ്മദ്, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |